ദുരന്ത നിവാരണ സേന യോഗം ചേര്‍ന്നു
June 8, 2026
എടച്ചേരി ഗ്രാമപഞ്ചായത്തിൽ 06.06.2026 ാം തീയ്യതി മഴക്കാലത്ത് ഉണ്ടാകാനുള്ള ദുരന്തം/പ്രശ്നം മുന്നിൽ കണ്ടു കൊണ്ട് ദുരന്ത നിവാരണം നടത്തുന്നതിന് ഒരോ വാര്‍ഡുകളിൽ നിന്നും സന്നദ്ധ സേവകരായ ERT (Emergency Response Team) മാരെ ഉള്‍പ്പെടുത്തി കൊണ്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രാഥമിക യോഗം നടന്നു. ERT മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുകയും പ്രശ്ന സാധ്യതയുള്ള പ്രദേശങ്ങള്‍ പട്ടികപ്പെടുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താൻ തീരുമാനിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ശ്രീമതി. വിമിഷ പാറോൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി വി ഗോപാലന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഫയര്‍ഫോഴ്സിൽ നിന്നുള്ള സീനിയര്‍ ഫയര്‍ ഓഫീസര്‍ ശ്രീ. ഉണ്ണികൃഷ്ണന് ദുരന്ത നിവാരണത്തെ കുറിച്ചുള്ള പ്രാഥമികമായിട്ടുള്ള കാര്യങ്ങള്‍ നിരത്തി ERT മാര്‍ക്ക് ക്ലാസ് നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. നിഷ പി വി സ്വാഗതം ആശംസിച്ച യോഗത്തിൽ അസി.സെക്രട്ടറി ശ്രീ.ജഗദീഷ് എം.കെ നന്ദിയും പറഞ്ഞു.