പരിസ്ഥിതി ദിനത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
June 5, 2026
എടച്ചേരി ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനമായ ജൂൺ 5 ന് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. സുരക്ഷിത ജലവായു, ശുചിത്വ-ഹരിത ഗ്രാമ ക്യാമ്പയിനുകള്‍ക്ക് പുറമേ പരിസ്ഥിതി സംരക്ഷണം, ഖരമാലിന്യ സംസ്കരണം എന്നിവ പ്രത്യേക വിഷയമാക്കി ചര്‍ച്ചകള്‍ നടന്നു. പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി. അശ്വിനി കെ പി അദ്ധ്യക്ഷത വഹിച്ചപ്പോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി വി ഗോപാലന് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ. പ്രകാശന് ടി ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ.ഗംഗാധരന് എന്നിവര്‍ പരിപാടി ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. നിഷ പി വി മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ഹാജരായവര്‍ക്ക് ചൊല്ലി നൽകിയപ്പോള് മാലിന്യത്തെ കുറിച്ച് ഹെൽത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ബിജു ക്ലാസ് നൽകി. വിവിധ വാര്‍ഡുകളിൽ നിന്ന് ഒട്ടേറേപേര്‍ പങ്കെടുത്ത ഗ്രാമസഭയിൽ അസി.സെക്രട്ടറി ശ്രീ.ജഗദീഷ് എം.കെ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് ശ്രീ.സുനിര്‍ കുമാര്‍ നന്ദിയും പറഞ്ഞു.