നിയമങ്ങളും ചട്ടങ്ങളും

തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഓരോ വാര്‍ഡിലും ഗ്രാമസഭയോഗം ചേര്‍ന്ന് അതില്‍ നിന്നും ഉയര്‍ന്ന് വരുന്ന തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി പദ്ധതി രൂപീകരിച്ച് വികസന / ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കേരള പഞ്ചായത്ത് രാജ് ആക്ടിന്‍റേയും സര്‍ക്കാര്‍ ഉത്തരവുകളുടേയും ആവശ്യമാണെങ്കില്‍ കോടതി ഉത്തരവിന്‍റെയും അടിസ്ഥാനത്തിലുമാണ് ഈ തദ്ദേശസ്വയംഭരണ സ്ഥാപനം പൊതുജനങ്ങള്‍ക്ക് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. സേവനത്തിന്‍റെ കാര്യത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ത്തന്നെ കെ-സ്മാര്‍ട്ട് വെബ്സൈറ്റ് മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതും സേവനം നല്‍കിവരുന്നതും. തികച്ചും കടലാസ് രഹിത ഓഫീസ് ആക്കി മാറ്റുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഈ ഓഫീസിന് സാധിക്കുന്നുണ്ട്. കൂടാതെ ഒരു അപേക്ഷകന് ഓഫീസില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ സെന്‍റര്‍ വഴിയോ അല്ലെങ്കില്‍ വീട്ടില്‍ നിന്നോ തന്‍റെ മൊബൈല്‍ഫോണ്‍/ലാപ്പ്ടോപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യുവാനും കഴിയുന്നു.