കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാടും ദൌത്യവും
1. കാഴ്ചപ്പാട് (Vision)
എടച്ചേരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ സമ്പൂര്‍ണ്ണ ഗുണമേന്മാ സംവിധാനം നടപ്പിലാക്കിക്കൊണ്ടും ഗുണമേന്മാ ലക്ഷ്യങ്ങള്‍ കാലികമാക്കി പരിശോധിച്ച്കൊണ്ടും, പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും, വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നല്കി അവരുടെ പരിപൂര്‍ണ്ണ സംതൃപ്തിയും, പഞ്ചായത്തിന്റെ സര്വ്വതോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഒരു ജനസൌഹൃദ പഞ്ചായത്തായി മാറുക എന്നതാണ് എടച്ചേരി പഞ്ചായത്തിന്റെ നയം
2. ദൗത്യം (Mission)
1. എടച്ചേരി ഗ്രാമ പഞ്ചായത്ത് അതാത് സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികള്‍ മാര്‍ച്ച് 31 നകം 100% പൂര്‍ത്തിയാക്കുക.
2. പൌരാവകാശരേഖ പ്രകാരമുള്ള സേവനങ്ങള്‍ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.
3. എടച്ചേരി ഗ്രാമ പഞ്ചായത്തില്‍ ലഭ്യമായിട്ടുള്ള എല്ലാ നികുതികളും മാര്‍ച്ച് 31 നകം 100% പിരിച്ചെടുക്കുക.
4. ആരോഗ്യ മേഖലയില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക.
5. വിവിധ ക്ഷേമ പെന്‍ഷനുകള്‍ അപേക്ഷ ലഭിച്ച് നിശ്ചിത സമയ പരിധിക്കകം അര്‍ഹരായവര്‍ക്കെല്ലാം അനുവദിച്ചു എന്ന് ഉറപ്പ് വരുത്തുക.