ഹരിത കര്‍മ്മ സേന

എടച്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും അജൈവ മാലിന്യങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും കൃത്യമായ രീതിയില്‍ കലണ്ടര്‍ അടിസ്ഥാനത്തില്‍ ശേഖരിക്കുകയും അവ തരംതിരിച്ച് ബന്ധപ്പെട്ട ഏജന്‍സിക്ക് നിശ്ചിത ഇടവേളകളില്‍ കയറ്റി അയക്കുകയും ചെയ്യുന്ന സംരംഭമാണ് ഹരിത കര്‍മ്മസേന. നിലവില്‍ 34 ഹരിതകര്‍മ്മസേനാംഗങ്ങള്‍ ഈ പഞ്ചായത്തില്‍ ജോലി ചെയ്യുന്നുണ്ട്. കൃത്യമായ ഇടപെടലുകളിലൂടെ മാലിന്യരഹിത ഗ്രാമപഞ്ചായത്തായി  എടച്ചേരി ഗ്രാമപഞ്ചായത്തിനെ ഈ സേനയ്ക്ക് മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സേനയുടെ ഈ കൃത്യമായ പ്രവര്‍ത്തനത്തിലൂടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം ത്വരിതപ്പെടുത്താന്‍ ഈ ഗ്രാമ പഞ്ചായത്തിന് സാധിക്കുന്നുണ്ട്.