പഞ്ചായത്ത്

പഞ്ചായത്ത്" എന്നത് ഒരു പ്രാദേശിക സര്‍ക്കാര്‍ ആണ്, മറിച്ച് ഒരു വകുപ്പ് അല്ല. ഒരു സര്‍ക്കാറിന്‍റെ കീഴില്‍ ഏതാണ്ട് എല്ലാ വിഷയങ്ങളും പരിഗണനയ്ക്ക് വരുന്നത് പോലെത്തന്നെ പഞ്ചായത്തിന് കീഴിലും അവ പരിഗണനയ്ക്ക് വരുന്നുണ്ട്. ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡ് അംഗങ്ങളില്‍ നിന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ‍ര്‍മ്മാന്‍/ചെയര്‍പേഴ്സണ്‍ (ധനകാര്യം, വികസനം, ആരോഗ്യം - വിദ്യാഭ്യാസം, ക്ഷേമം) എന്നിവരെ പിന്നീട് തെരെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഒരു ഭരണസമിതി എന്നത് മേല്‍ പരാമര്‍ശിച്ച സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് പുറമെ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും കൂടിയ ഒരു സമിതിയാണ്.യോഗത്തിന്‍റെ അദ്ധ്യക്ഷന്‍ പ്രസിഡണ്ടാണ്.

ടി വി ഗോപാലന്‍ മാസ്റ്റര്‍

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് (വാര്‍ഡ് മെമ്പര്‍ 8)

അശ്വിനി കെ പി

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി, (വാര്‍ഡ് മെമ്പര്‍ 18)

ടി കെ രജ്ഞിത്ത് കുമാര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, (വാര്‍ഡ് മെമ്പര്‍ 7)

വിമിഷ പാറോൽ

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, (വാര്‍ഡ് മെമ്പര്‍ 15)

പ്രകാശന്‍ ടി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, (വാര്‍ഡ് മെമ്പര്‍ 3 )

നിഷ പി വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല : കോഴിക്കോട്

താലൂക്ക്  :വടകര

ജില്ല പഞ്ചായത്ത് : കോഴിക്കോട്

ബ്ലോക്ക്  : തൂണേരി

നിയമസഭാ മണ്ഡലം: നാദാപുരം

വിസ്തൃതി :16.17 ച കി മീ

വാര്‍ഡുകള്‍ : 18

ജനസംഖ്യ : 26819(2011 പ്രകാരം)

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്താണ് എടച്ചേരി. 104 അംഗങ്ങളുള്ള പഴയ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് നാട്ട് പ്രമാണിമാരും അധികാരികളുമാണ് ഭരണം നടത്തിയിരുന്നത്. ചെറിയ ചെറിയ കേസുകള്‍ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനുമുള്ള അധികാരം അന്നത്തെ അധികാരിയില്‍ നിക്ഷിപ്തമായിരുന്നു. അതുകൊണ്ടാണ് അധികാരിയെ അക്കാലത്തെ ജനങ്ങള്‍ വില്ലേജ് മുന്‍സീഫ് എന്ന് വിളിച്ചിരുന്നത്. കുടിയാന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ തന്ന സകലമാന നിയന്ത്രണങ്ങളും ജന്മിയില്‍ നിക്ഷിപ്തമായിരുന്നു.

കൂടുതൽ വായിക്കുക