ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോഴിക്കോട് ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്താണ് എടച്ചേരി. 104 അംഗങ്ങളുള്ള പഴയ കുറുമ്പ്രനാട് താലൂക്കിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് നാട്ട് പ്രമാണിമാരും അധികാരികളുമാണ് ഭരണം നടത്തിയിരുന്നത്. ചെറിയ ചെറിയ കേസുകള്‍ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനുമുള്ള അധികാരം അന്നത്തെ അധികാരിയില്‍ നിക്ഷിപ്തമായിരുന്നു. അതുകൊണ്ടാണ് അധികാരിയെ അക്കാലത്തെ ജനങ്ങള്‍ വില്ലേജ് മുന്‍സീഫ് എന്ന് വിളിച്ചിരുന്നത്. കുടിയാന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ തന്ന സകലമാന നിയന്ത്രണങ്ങളും ജന്മിയില് നിക്ഷിപ്തമായിരുന്നു.
കൂടുതൽ വായിക്കുക